---
title: "സിഎംആർഎൽ കേസ് തെളിവിന്റെ കണിക പോലുമില്ലാത്ത കള്ളക്കഥ; ഇഡി-മോഡി-വിഡി കൂട്ടുകെട്ട് സജീവമെന്ന് എം.വി. ഗോവിന്ദൻ"
english_title: "CMRL Case Fake Story ED Modi VD Alliance MV Govindan Master CPM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383872/ cmrl-case-fake-story-no-evidence-mv-govindan-master-ed-modi-vd-alliance"
published_at: "2026-09-23T10:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3568da32a7_cmrl-case-fake-story-no-evidence-mv-govindan-master-ed-modi-vd-alliance.jpg"
keywords: ["MV Govindan Master", "CMRL Case", "ED Pinarayi Vijayan Case", "CPM News", "Azhikodan Raghavan Day"]
---

# സിഎംആർഎൽ കേസ് തെളിവിന്റെ കണിക പോലുമില്ലാത്ത കള്ളക്കഥ; ഇഡി-മോഡി-വിഡി കൂട്ടുകെട്ട് സജീവമെന്ന് എം.വി. ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: **സി.എം.ആർ.എൽ. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെളിവിന്റെ കണിക പോലുമില്ലാത്ത കള്ളക്കഥകൾ മാത്രമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഇ.ഡി - മോഡി - വി.ഡി. കൂട്ടുകെട്ട് വീണ്ടും സജീവമായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: **സി.എം.ആർ.എൽ. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെളിവിന്റെ കണിക പോലുമില്ലാത്ത കള്ളക്കഥകൾ മാത്രമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഇ.ഡി - മോഡി - വി.ഡി. കൂട്ടുകെട്ട് വീണ്ടും സജീവമായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഴീക്കോടൻ രാഘവൻ ദിനത്തിൽ എ.കെ.ജി. സെന്ററിൽ പതാക ഉയർത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരുവിധ തെളിവുകളുമില്ലാതെയാണ് പാർട്ടിക്കെതിരെ കടന്നാക്രമണങ്ങൾ നടത്തുന്നതെന്നും ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധം കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞുവെന്നും എല്ലാത്തരത്തിലുള്ള കടന്നാക്രമണങ്ങളെയും പാർട്ടി അതിജീവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇതുകൊണ്ടൊന്നും സി.പി.എമ്മിനെ തകർക്കാൻ ആവില്ലെന്നും അങ്ങനെയൊരു പ്രതീക്ഷ മോദിക്കും വി.ഡിക്കും ഇ.ഡിക്കും ഒട്ടും വേണ്ടെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഈ അന്വേഷണത്തിന് യാതൊരു അടിസ്ഥാനവുമില്ല. തെളിവിന്റെ കണിക പോലും ഇല്ലെന്നും സംഭവത്തിൽ പാർട്ടിക്ക് കൃത്യമായ വ്യക്തതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എമ്മിനെ കടന്നാക്രമിക്കാൻ വേണ്ടി മാത്രമായി ഒരു കള്ളക്കഥ ഉണ്ടാക്കിയതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും ശക്തമായി നേരിടുമെന്നും പിന്നെന്തിന് ഞങ്ങൾ ഒളിച്ചോടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് യു.ഡി.എഫ്. സർക്കാർ ആവശ്യപ്പെട്ടപ്രകാരം ഇ.ഡി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനും റിയാസിനുമെതിരായി കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നത്. രാഷ്ട്രീയ പ്രേരിതമായ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് പാർട്ടിയുടെ തീരുമാനം.

English Summary:

CPM State Secretary M V Govindan Master said the stories circulating in connection with the CMRL case are fabricated tales without even a shred of evidence. Speaking after hoisting the flag at AKG Centre on Azhikodan Raghavan Day, he said the ED-Modi-VD alliance has become active again. He said attacks on the party are being carried out without evidence, strong protests have begun in Kerala and the party will overcome all attacks. He added that CPM cannot be destroyed by this and will fight legally and politically.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383872/ cmrl-case-fake-story-no-evidence-mv-govindan-master-ed-modi-vd-alliance)